നാദാപുരം: ഉമ്മത്തൂരിലെ വാച്ചാൽ താമസിക്കുന്ന തുളുവൻകുന്നുമ്മൽ മൂസ മാസ്റ്റർ (77) നിര്യാതനായി. ദീർഘകാലം ഉമ്മത്തൂർ എം.എൽ.പി സ്കൂൾ അധ്യാപകനും ഉമ്മത്തൂർ എസ്.ഐ.എ കോളജ് കമ്മിറ്റി ട്രഷററും ഉപദേശക സമിതി അംഗവും വാച്ചാൽ പള്ളി വൈസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: കടവത്തൂരിലെ പുനത്തുമ്മൽ കുഞ്ഞിപ്പാത്തു. സഹോദരങ്ങൾ: അബ്ദുല്ല, കുഞ്ഞാമിന, ഖദീജ, സാറ, വാച്ചാൽ, പരേതരായ പാത്തു തട്ടാന്റവിട.