മങ്കര: തേനൂരിൽ കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ലക്കിടി മംഗലം തെക്കുംചെറാട് തീർഥക്കുണ്ടിൽ അനന്തകുമാർ (22) ആണ് മരിച്ചത്. പാലക്കാട് തുണിക്കടയിൽ ജോലിക്കാരനായ അനന്തകുമാർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ തേനൂർ അത്താഴം പെറ്റകാവിനു സമീപം വെള്ളിയാഴ്ച പുലർച്ച 12.45നായിരുന്നു അപകടം. ഉടൻ ജില്ല ആശുപത്രിയിലും തുടർന്ന് കോയമ്പത്തൂർ ആശുപത്രിയിലേക്കും കൊണ്ടുപോകുന്നതിനിടെ പുലർച്ച മൂന്നിനാണ് മരിച്ചത്. പിതാവ്: പരേതനായ ഏഴിമല. മാതാവ്: ലീല. സഹോദരി: മഞ്ജു.