ഒഴുകൂര്‍: വെസ്റ്റ് ബസാര്‍ കളത്തിങ്ങല്‍ പരേതരായ കരിപ്പഞ്ചേരി ശങ്കരന് നായരുടെയും പാറക്കാട്ട് പത്മാവതി അമ്മയുടെയും മകന് പി. സുബ്രഹ്മണ്യന് (55) നിര്യാതനായി. കൊണ്ടോട്ടി താലൂക്ക് ഓഫിസ് സീനിയര്‍ ക്ലര്‍ക്കാണ്.
ഭാര്യ: യു. സുജിത. മക്കള്‍: അനുശ്രീ, നന്ദകിഷോര്‍, ഹരികിഷോര്‍. മരുമകന്: ജിനേഷ് കൃഷ്ണ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പില്‍.