അന്തിക്കാട്: മാധ്യമപ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. മുറ്റിച്ചൂർ ജുമാമസ്ജിദിന് തെക്ക് കൈപ്പാടത്ത് കൊച്ചു മുസ്ലിയാരുടെ മകൻ കെ.കെ. നജീബാണ് (52) മരിച്ചത്. ശനിയാഴ്ച രാവിലെ വീട്ടിൽ പല്ലുതേക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ പുത്തൻപീടിക പാദുവ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
മുറ്റിച്ചൂർ എ.എൽ.പി സ്കൂളിലെ അധ്യാപകനും സുപ്രഭാതം പത്രം ലേഖകനുമായിരുന്നു. നേരത്തേ മംഗളം, മലയാള മനോരമ എന്നീ പത്രങ്ങളിൽ ലേഖകനായിരുന്നു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ തൃശൂർ വിഭ്യാഭ്യാസ ജില്ല വൈസ് പ്രസിഡൻറായിരുന്നു.
മുസ്ലിം ലീഗ് അന്തിക്കാട് പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: ഫഹീമ. മക്കൾ: തമന്ന, അൽത്താഫ് (ഇരുവരും വിദ്യാർഥികൾ).