തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പ്രമുഖ സംഘടന നേതാവും സാമൂഹിക പ്രവര്ത്തകനുനായിരുന്ന ടി. നാരായണന് (85) കൈതമുക്കിലെ വസതിയില്‍ നിര്യാതനായി. ഓള് ഇന്ത്യ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് അസോസിയേഷന് മുന്‍ അഖിലേന്ത്യ പ്രസിഡന്റായും ബാലസംഘത്തിന്റെ രൂപവത്ക്കരണ വേളയില്‍ രക്ഷാധികാരികളുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഏറെക്കാലം ശിശുക്ഷേമസമിതിയുടെ സെക്രട്ടറിയായിരുന്നു. 1968ലും 1974ലും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ അവകാശ സമരത്തിന് പോരാടി. ഇതിന്റെ പേരില്‍ വിവിധ ശിക്ഷ നടപടികള്‍ക്ക് വിധേയനായി. ഭാര്യ: ടി. രാധാമണി (ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആദ്യ വനിതാ പ്രസിഡന്റ്, കേന്ദ്രപെന്ഷന്കാരുടെ അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ്). മക്കള്‍: സുകന്യ (സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടേറിയറ്റംഗം, ജനാധിപത്യ മഹിള അസോസിയേഷന് അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി), സുസ്മിത (മാതൃഭൂമി പാലക്കാട് ന്യൂസ് എഡിറ്റര്‍). മരുമക്കള്‍: ജയിംസ് മാത്യു (മുന്‍ എം.എൽ.എ), യു.പി. ജോസഫ് (സി.പി.എം തൃശൂര്‍ ജില്ല സെക്രട്ടേറിയറ്റംഗം). ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ശിശുക്ഷേമ സമിതിയില്‍ പൊതുദര്‍ശനം. സംസ്കാരം വൈകീട്ട് 4.30ന് തൈക്കാട് ശാന്തി കവാടത്തിൽ.