ഗുരുവായൂർ: ദേവസ്വത്തിലെ റിട്ട. ഡഫേദാർ പുത്തൻവീട്ടിൽ വെള്ളത്തേരി ഗോപാലകൃഷ്ണൻ നായർ (77) നിര്യാതനായി. ഗുരുവായൂർ ദേവസ്വത്തിൽ ഡഫേദാർ തസ്തികയിലെ അവസാനത്തെ ജീവനക്കാരനായിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിലെ വിശേഷങ്ങൾ, അനുഭവങ്ങൾ എന്നിവ ഉൾപ്പെടുത്തി ‘കൃഷ്ണാ ഗുരുവായൂരപ്പ’ പേരിൽ പുസ്തകം പുറത്തിറക്കി.
ഭാര്യ: ജാനകിയമ്മ. മക്കൾ: ഉണ്ണികൃഷ്ണൻ (അസി. ഡയറക്ടർ, ഫോറൻസിക് ലാബ് കൊച്ചി), സതി. മരുമകൻ: സുരേഷ് (ഗവ. പ്രസ്, എറണാകുളം).