തലയാട്: തലയാട്ടെ പാരമ്പര്യ വൈദ്യൻ പരേതനായ ജോസഫ് വൈദ്യരുടെ മകൻ ഹിൽ-വ്യൂ കൊക്കോ പ്രോസസിങ് & ബോൽമേ ചോക്ലേറ്റ്സ് കമ്പനി ഉടമ കുന്നംകുളങ്ങരയിൽ ഷാജു ജോസഫ് (63) നിര്യാതനായി. മാതാവ്: പരേതയായ മറിയാമ്മ (കേണിച്ചിറ പെരുമാലിൽ കുടുംബാംഗം). ഭാര്യ: ലിസി തെയ്യപ്പാറ വാഴേപ്പറമ്പിൽ കുടുംബാംഗം. മക്കൾ: മഞ്ജിത്ത് ഷാജു, മഞ്ജു മാനുവൽ (ഇരുവരും ബംഗളൂരു). മരുമക്കൾ: ട്രീസ മഞ്ജിത്ത് മുരിങ്ങത്തേരി (എരുമപ്പെട്ടി), ജേക്കബ് എൻ സെബാസ്റ്റ്യൻ നൂറ്റിതോണിയിൽ ഏറ്റുമാനൂർ (കാനഡ). സഹോദരങ്ങൾ: കെ.ജെ. പോൾ (റിട്ട. ഹെഡ്മാസ്റ്റർ നസ്രത്ത് യു.പി സ്കൂൾ കട്ടിപ്പാറ, ഡി.സി.സി സെക്രട്ടറി കോഴിക്കോട്), പരേതനായ ബാബു ജോസഫ്, ജോഷി ജോസഫ് (റിട്ട. ക്ലർക്ക് പനങ്ങാട് ഗ്രാമപഞ്ചായത്ത്). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് തലയാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.