കൂത്തുപറമ്പ്: ഗോകുലതെരു പുത്തൻപുരയിൽ നൗഫൽ (41) ദമ്മാമിൽ നിര്യാതനായി. കുഴഞ്ഞുവീണതിനെ തുടർന്ന് ദമ്മാമിലെ ഹുഫുഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: പോക്കർ. മാതാവ്: നഫീസ. ഭാര്യ: റാനിയ. മക്കൾ: നൈറ, അമാൻ. സഹോദരങ്ങൾ: ജലീൽ (കാനഡ), ഹനീഫ, റംല, സുബൈദ.