ഉരുവച്ചാൽ: മുസ്ലിം ലീഗ് നേതാവ് കെ.വി. ഇബ്രാഹിം (76) ചേലേരിക്കണ്ടി ഹൗസ് മെരുവമ്പായി നിര്യാതനായി. മുസ്ലിം ലീഗ് ജില്ല സംസ്ഥാന കൗൺസിലർ, മട്ടന്നൂർ കോഓപറേറ്റിവ് റൂറൽ ബാങ്ക് വൈസ് പ്രസിഡന്റ്, പേരാവൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്, തലശ്ശേരി താലൂക്ക് മുസ്ലിം ലീഗ് ജോ. സെക്രട്ടറി തുടങ്ങിയ പദവി വഹിച്ചിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: നൗഫൽ മാസ്റ്റർ (ജില്ല യൂത്ത് ലീഗ് കമ്മിറ്റി വൈസ് പ്രസിഡന്റ്, അധ്യാപകൻ, കൂത്തുപറമ്പ് ഹൈസ്കൂൾ), പരേതനായ തമീം, ജുവൈരിയ, ജാബിർ, മൈമൂന. മരുമക്കൾ: അജീന, ഹാഷിം ബാംഗ്ലൂർ, നൂറുൽ ഹുദ, സലീം കിണവക്കൽ.