പെരിങ്ങത്തൂർ: മൈസൂരുവിൽ കാൽ തെറ്റി പുഴയിൽ വീണ വിദ്യാർഥി മുങ്ങിമരിച്ചു. പുല്ലൂക്കര കൊച്ചിയങ്ങാടി ശ്രീനാരായണ മന്ദിരത്തിന് സമീപം വാഴയിൽ ശ്രീഹരിയാണ് (14) മരിച്ചത്. സ്കൂൾ അവധിയായതിനാൽ ബംഗളൂരുവിലുള്ള പിതാവിന്റെ അടുത്ത് പോയതായിരുന്നു. ഞായറാഴ്ച ദിവസം കുടുംബസമേതം മൈസൂരുവിൽ വിനോദയാത്രക്ക് പോയപ്പോഴാണ് അപകടം. രാജീവൻ- സജിത ദമ്പതികളുടെ മകനാണ്. സഹോദരി: ശ്രീ പാർവതി. പുറമേരി കെ.ആർ.എച്ച്.എസ് ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.