കോഴിക്കോട്: കൊയപ്പത്തൊടി പി.കെ. കുട്ടിബി (89) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. ഇബ്രാഹിംകുട്ടി ഹാജി പൊന്നാനി. മക്കൾ: ഹാരിസ് ഇബ്രാഹിം (കുട്ടി ഹസൻകുട്ടി ആൻഡ് കമ്പനി) സുഹറ, സൗദ. മരുമക്കൾ: സുലൈഖ, ഹാരിസ് എറണാകുളം, നസീർ ചിറയിൻകീഴ്, പരേതനായ ഡോ. നൂറുദ്ദീൻ കോയമ്പത്തൂർ.
മയ്യിത്ത് ബുധനാഴ്ച രാവിലെ 9.30 വരെ സരോവരം പാർക്കിന് എതിർവശത്തുള്ള മലബാർ റോയൽ പൈൻ ഫ്ലാറ്റിൽ. രാവിലെ 10ന് സിവിൽ സ്റ്റേഷൻ പള്ളിയിൽ മയ്യിത്ത് നമസ്കാരത്തിനു ശേഷം വാഴക്കാട്ടേക്ക് കൊണ്ടുപോകും. ഖബറടക്കം ബുധനാഴ്ച 12ന് വാഴക്കാട് കൊയപ്പത്തൊടി ദാറുൽ ഉലൂം മസ്ജിദ് ഖബർസ്ഥാനിൽ.