ഉരുവച്ചാൽ: നെടുവട്ടംകുന്ന് ശാരദ വിലാസത്തിൽ വി.പി. ലക്ഷ്മിക്കുട്ടി അമ്മ (പിച്ചു ടീച്ചർ -88) നിര്യാതയായി. മട്ടന്നൂർ മധുസൂദനൻ തങ്ങൾ ഗവ. യു.പി സ്കൂളിൽ ദീർഘകാലം അധ്യാപികയായിരുന്നു. സ്കൂളിലെ ആദ്യകാല അധ്യാപകരായിരുന്ന പരേതരായ എ.സി. കുഞ്ഞിക്കണ്ണൻ നമ്പ്യാരും വി.പി. പാറുക്കുട്ടി അമ്മയുമാണ് മാതാപിതാക്കൾ. ഭർത്താവ്: പരേതനായ കെ. പത്മനാഭക്കുറുപ്പ്. മക്കൾ: വി.പി. പ്രദീപ് (കൂത്തുപറമ്പ്), വി.പി. പ്രസീത, വി.പി. ലസിത, വി.പി. സ്മിത (അധ്യാപിക, ശ്രീശങ്കര വിദ്യാപീഠം, മട്ടന്നൂർ).
മരുമക്കൾ: ചന്ദ്രശേഖരൻ നമ്പ്യാർ (റിട്ട. പ്രഫ. കാഞ്ഞങ്ങാട് നെഹ്റു കോളജ്), എം.വി. അജിത്കുമാർ (ആമ്പിലാട്), പി. രാജേന്ദ്രൻ (റിട്ട. സെക്രട്ടറി, കതിരൂർ കോഓപ്. ഹൗസിങ് സൊസൈറ്റി), എൻ. അനിത (നിങ്കിലേരി). സഹോദരങ്ങൾ: വി.പി. ശാരദ, പരേതരായ വി.പി. കാർത്യായനി അമ്മ (റിട്ട. അധ്യാപിക), വി.പി. നാണിക്കുട്ടി അമ്മ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.