ഏഴിലോട്: പ്രശസ്ത നാടക നടൻ കുഞ്ഞിമംഗലം കണ്ടംകുളങ്ങര വി.ആർ. നായനാർ സ്മാരക വയനശാലക്കു സമീപത്തെ എൻ.കെ. കൃഷ്ണൻ (77) നിര്യാതനായി. പരേതരായ ചിണ്ടന്റേയും പാർവതി അമ്മയുടേയും മകനാണ്. കേരള സംഗീത നാടക അക്കാദമിയുടെ 2015ലെ ഗുരുപൂജ പുരസ്കാരത്തിന് അർഹനായിരുന്നു. കൊച്ചിൻ അനുപമ, അങ്കമാലി പൗർണമി, അങ്കമാലി പ്രതിഭ, മൂവാറ്റുപുഴ സൂര്യ തുടങ്ങി പത്തോളം പ്രഫഷനൽ നാടക ട്രൂപ്പുകളിൽ 22 വർഷത്തോളം സ്ഥിര അഭിനേതാവായിരുന്നു.
ഭാര്യ: എൻ. വത്സല. മക്കൾ: ലത, ലതിക, ലതികേഷ് (അപ്പോളോ ടയർ, കളമശ്ശേരി). മരുമക്കൾ: രാജൻ (ഏര്യം), പ്രേമൻ (ജൻ ഔഷധി പുതിയതെരു), രജിഷ ലതികേഷ് (ഉരുവച്ചാൽ). സഹോദരങ്ങൾ: എൻ.കെ. ഭാസ്കരൻ (കാങ്കോൽ), എൻ.കെ. പത്മാവതി (കരിവെള്ളൂർ), എൻ.കെ. പ്രേമൻ (മുംബൈ), എൻ.കെ. ഇന്ദിര (നരിക്കാംവള്ളി), എൻ.കെ. യമുന (പരിയാരം), പരേതരായ എൻ.കെ. ഭാർഗവി, എൻ.കെ. ചന്ദ്രദാസ്. മൃതദേഹം ബുധനാഴ്ച രാവിലെ എട്ടു മുതൽ കണ്ടംകുളങ്ങരയിലെ വീട്ടിൽ പൊതുദർശനത്തിനു ശേഷം 10ന് സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.