ചേറൂർ: തൃശൂർ വിമല കോളജ് ഹിന്ദി വിഭാഗം മുൻ മേധാവി പ്രഫ. സുശീല നമ്പ്യാർ (90) പള്ളിമൂലയിലെ ‘ഗീതാഞ്ജലി’യിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ഡോ. കെ. രാഘവൻ നമ്പ്യാർ (തൃശൂർ ഗവ. എൻജിനീയറിങ് കോളജ് സിവിൽ വിഭാഗം മുൻ പ്രഫസർ). മക്കൾ: വിജയ (ചെന്നൈ), വിദ്യ (എറണാകുളം). മരുമക്കൾ: രവിശങ്കർ നായർ (സെയിൽസ് വൈസ് പ്രസിഡന്റ്, വിജയകൃഷ്ണ സ്പൈസസ്), സുരേഷ് കുമാർ (മുൻ മാനേജിങ് ഡയറക്ടർ, കയർഫെഡ്). സംസ്കാരം ബുധനാഴ്ച രാവിലെ 8.30ന് പുഴയ്ക്കൽ ശാന്തിഘട്ടിൽ.