മതിലകം: പുതിയകാവ് എ.എം.യു.പി സ്കൂൾ അധ്യാപകൻ പുതിയകാവ് ജുമാമസ്ജിജിദ് പടിഞ്ഞാറ് മുളംപറമ്പിൽ ഷാഹിറിന്റെ ഭാര്യയും പി.വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജ് ബോട്ടണി അസി. പ്രഫസർ ഷഹീദ (38) നിര്യാതയായി.
പുത്തൻചിറ തുടുപ്പുള്ളി അഷറഫിന്റെയും എറിയാട് കടമ്പോട്ട് പരേതയായ ഹാജറുവിന്റെയും മകളാണ്. മക്കൾ: ഫാത്തിമ റിദ, ഫായിസ് റിഹാൻ (ഇരുവരും വിദ്യാർഥികൾ). ഖബറടക്കം വ്യാഴായ്ച ഉച്ചക്ക് 12ന് പുതിയകാവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.