ഒല്ലൂര്‍: അഞ്ചേരി മരിയാപുരത്ത് സോളാര്‍ പാനല്‍ സ്ഥാപിക്കാനെത്തിയ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളാങ്കല്ലൂര്‍ വള്ളിവട്ടം കോഴിക്കാട് കളത്തിപ്പറമ്പില്‍ രാമകൃഷ്ണന്റെ മകന് കൃഷ്ണദാസിനെയാണ് (30) ജോലിസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. ജോലിക്കിടെ ഷോക്കേറ്റാണ് മരണം എന്ന് സംശയിക്കുന്നു. ബുധനാഴ്ച ഉച്ചക്ക് 1.30നാണ് സംഭവം. മരിയാപുരം സ്രാമ്പിക്കല്‍ പീറ്ററിന്റെ വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചശേഷം എര്ത്തിനുള്ള കുഴിയെടുക്കുന്നതിനിടെയാണ് കൃഷ്ണദാസ് നിലത്ത് കിടക്കുന്നതായി കണ്ടത്. ഒല്ലൂര്‍ ആക്ടിസിന്റെ ആംബുലന്‍സില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
മാതാവ്: സീത. ഭാര്യ: സുജയ പത്തു ദിവസം മുമ്പ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്നു.