പട്ടാമ്പി: എടപ്പലം പുലാക്കാട്ട് പത്മാവതി ടീച്ചർ (91) നിര്യാതയായി. നാട്യമംഗലം എ.എം.എൽ.പി സ്കൂൾ, വിളയൂർ യൂനിയൻ എ.എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായിരുന്നു.
ഭർത്താവ്: പരേതനായ രാമനെഴുത്തച്ഛൻ. മക്കൾ: ഇ.പി. ഉണ്ണികൃഷ്ണൻ (മുൻ ജീവനക്കാരൻ, മലപ്പുറം ജില്ല സഹകരണ ബാങ്ക് കട്ടുപ്പാറ ശാഖ), ഇ.പി. കനകലത (റിട്ട. അധ്യാപിക, ചേലക്കോട് എ.എം.യു.പി സ്കൂൾ), ഇ.പി. മുരളീധരൻ (റിട്ട. അധ്യാപകൻ, രായിരനെല്ലൂർ എ.യു.പി സ്കൂൾ).
മരുമക്കൾ: എം. രാധാകൃഷ്ണൻ (റിട്ട. അധ്യാപകൻ, ചെറുകര എ.യു.പി സ്കൂൾ), വി. വിജയകുമാരി (റിട്ട. അധ്യാപിക, കുന്നക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ), കെ.ബി. രാധ (റിട്ട. പ്രധാനാധ്യാപിക, ജി.എം.എൽ.പി സ്കൂൾ, കാട്ടിപ്പരുത്തി). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.