വിയറ്റ്നാംപടി: കീഴ്്മുറി മഹല്ലിൽ മസ്ജിദ് ഷാഫിക്കു സമീപം താമസിക്കുന്ന പരേതനായ കുളമ്പിൽ പള്ളിക്കരമ്മൽ കുഞ്ഞുമുഹമ്മദ് ഹാജിയുടെ ഭാര്യയും തിരൂർ വൈലത്തൂർ സ്വദേശി മാഞ്ചപ്പുറത്ത് പരേതനായ ചേക്കാലിക്കുട്ടി ഹാജിയുടെ മകളുമായ ഇയ്യാത്തുട്ടി ഹജ്ജുമ്മ (78) നിര്യാതയായി.
മാതാവ്: പരേതയായ കുഞ്ഞാത്തു ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് അലി (പ്രസിഡന്റ്, കീഴ്്മുറി മുസ്ലിം ജമാഅത്ത്), മുഹമ്മദ് ഹനീഫ, സുലൈഖ (കൽപകഞ്ചേരി), സുബൈദ, ഖദീജത്തുൽ ഖുബ്റ (കുമ്പിടി).
മരുമക്കൾ: അബ്ദുറഹിമാൻ, പരേതനായ റഹീസുദ്ദീൻ കുളമ്പിൽ, ഫസലുദ്ദീൻ (റിട്ട. പൊലീസ് ഓഫിസർ), മൈമൂന(മച്ചിങ്ങപ്പാറ), മൈമൂന (ചെറിയമുണ്ടം തിരൂർ), ജമീല (മണ്ണാർക്കാട്). സഹോദരങ്ങൾ: മൊയ്തീൻകുട്ടി, അബൂബക്കർ, സെയ്തലവി.