രാമപുരം: വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രഥമ കമ്മിറ്റിയുടെ പ്രസിഡൻറ് കടുങ്ങപുരം തറയിൽ കുഞ്ഞുമുഹമ്മദ് എന്ന കുഞ്ഞാൻ (70) നിര്യാതനായി.
പടപ്പറമ്പ് അൽഫാറൂഖ് ട്രസ്റ്റ് മുൻ സെക്രട്ടറി, കടുങ്ങപുരം ഹൽഖാ ജമാഅത്ത് ഇസ്ലാമി നാസിം, പെരിന്തൽമണ്ണ താലൂക്ക് റബ്ബർ ബോർഡ് മുൻ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
പൊതുപ്രവർത്തകനും മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്നു. ഭാര്യ: സൈനബ. മക്കൾ: റഷാദ്ബാബു (ദമാം), രഹന (ബഹ്റൈൻ), രേഷ്മ. മരുമക്കൾ: ആദിൽ (ബഹ്റൈൻ), ആഷിക് (ചെർപ്പുളശ്ശേരി), ബീനില (ദമാം).