ആമ്പല്ലൂർ: വേലൂപ്പാടത്ത് തെങ്ങില്‍നിന്നു വീണ് തൊഴിലാളി മരിച്ചു. വേലൂപ്പാടം കിണര്‍ സ്റ്റോപ്പിനു സമീപം കുന്നേല്‍ ആഗസ്തിയുടെ മകന് ജെയ്സനാണ് (51) മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ വേലൂപ്പാടം പള്ളി പറമ്പിൽ തെങ്ങ് മുറിക്കുന്നതിനിടെ താഴേക്കു വീഴുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ജെയ്സനെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു.