തൃക്കരിപ്പൂർ: പയ്യന്നൂർ കേളോത്ത് സ്വദേശി കൈക്കോട്ടുകടവ് തെക്ക് പുറം റോഡിലെ കെ. ഷംസുദ്ദീൻ (68) നിര്യാതനായി. പരേതനായ ഇബ്രാഹിം കുട്ടി ഹാജി-കുഞ്ഞാമിന ദമ്പതിമാരുടെ മകനാണ്. ദീർഘകാലം പയ്യന്നൂരിലെ വ്യാപാരിയായിരുന്നു. പയ്യന്നൂർ ടൗൺ ശാഖ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയായിരുന്നു. ഭാര്യ: ബീഫാത്തിമ (കൈക്കോട്ടുകടവ്).
മക്കൾ: ഷംസീറ, ഫാത്തിഷ. മരുമക്കൾ: അബ്ദുൽ റസാഖ് (പയ്യങ്കി), അഷ്കർ (പടന്ന). സഹോദരങ്ങൾ: അബ്ദുൽ ഷുക്കൂർ (പയ്യന്നൂർ), അബ്ദുൽ ഗഫൂർ (അബൂദബി), മിസ്രിയ, ആയിഷ, റൈഹാനത്ത് (എല്ലാവരും കേളോത്ത്), സൈനബ (ഖത്തർ), പരേതരായ അബ്ദുൽ ഫത്താഹ് ഹാജി, അബ്ദുൽ റഹൂഫ്, സുഹറ.