മതിലകം: ദേശീയപാത 66 മതിലകം പുന്നക്കബസാറിൽ പിക്അപ് വാനിടിച്ച് ഗൃഹനാഥൻ മരിച്ചു. പുന്നക്ക ബസാർ വീട് കേന്ദ്രീകരിച്ച് പതിറ്റാണ്ടുകളായി സൈക്കിൾ റിപ്പയറിങ് നടത്തുന്ന തളിയപാടത്ത് ഖാദർകുട്ടി എന്ന ഖാദർ (82) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴോടെ പുന്നക്ക ബസാർ സെൻററിൽവെച്ചായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ഖാദർകുട്ടിയെ പുതിയകാവ് മിറക്കിൾ ആംബുലൻസിൽ ഉടൻ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിലും അവിടെ നിന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റിലും എത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ച രണ്ടോടെ മരിച്ചു. ഭാര്യ: ആമിന. മക്കൾ. ഷാഫി, ഷാനവാസ്, ഷാഹിർ, സാജിദ, സബീന. മരുമക്കൾ: അബ്ദുൽ ജലീൽ (ഒമാൻ), അൻവർ സാദിക്ക്, രഹന, ഷാദിദ, റജീന.