കാഞ്ഞങ്ങാട്: റിട്ട. അസി. കമാൻഡന്റും അജാനൂർ കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രം മുൻ പ്രസിഡന്റുമായ അജാനൂർ വിജയിലെ എ.ആർ. രാമകൃഷ്ണന്റെ മകൾ വത്സല ശ്യാംകുമാർ (54) നിര്യാതയായി. കണ്ണൂരിലാണ് താമസിക്കുന്നത്. നേരത്തേ ഗൾഫിൽ അധ്യാപികയായിരുന്നു. മാതാവ്: വനജ. ഭർത്താവ്: ശ്യാംകുമാർ (കണ്ണൂർ). മകൻ: ശരത്ത് എസ്. കുമാർ. സഹോദരങ്ങൾ: വിനോദ് കുമാർ, വിജയകുമാരി (ഇരുവരും ഗൾഫ്).