ബാലുശ്ശേരി: തൃക്കുറ്റിശ്ശേരി ഇട്രാംപൊയിൽ താമസിക്കുന്ന കാഞ്ഞാട്ടിൽ ഗോവിന്ദൻ കുട്ടി മാരാർ (75) നിര്യാതനായി. ചേളന്നൂർ എസ്.എൻ.ജി കോളജ് മലയാളം, ഹിന്ദി അധ്യാപകനായിരുന്നു. പരേതരായ നാരായണ മാരാർ-ജാനകി മാരസ്യാർ ദമ്പതികളുടെ മകനാണ്. ഭാര്യ: ഇന്ദിരജി മാരാർ (ശ്രീ നടരാജ നൃത്താലയം ബാലുശ്ശേരി). മക്കൾ: രാഗേഷ് (അധ്യാപകൻ, ഗണപത് ഗേൾസ് ഹൈസ്കൂൾ കോഴിക്കോട്), ശ്രീഗേഷ് (റിതംബര). മരുമകൾ: ഐശ്വര്യ (കൂത്തുപറമ്പ്). സഹോദരങ്ങൾ: ഉണ്ണി കെ. മാരാർ, ദേവകി, പ്രഭാവതി. സഞ്ചയനം ഞായറാഴ്ച.