പുതിയങ്ങാടി: കോയ റോഡ് ഇൻഡസ് വർക്ക് ഷോപ്പിന് പിറകിൽ സഫ്രീന മൻസിൽ പി.വി. ഉസ്മാൻ (78) നിര്യാതനായി. ഭാര്യ: പള്ളിക്കണ്ടി നാലകം നഫീസ. മക്കൾ: പി.വി. അബ്ദുൽ ഗഫൂർ (പുതിയങ്ങാടി മേഖല മുസ്ലിം ലീഗ് സെക്രട്ടറി, ഫെഡെക്സ് ഇലക്ട്രിക്കൽസ് കോട്ടപ്പറമ്പ്), സഹദ് റഹ്മാൻ, സർജു (കോഴിക്കോടൻസ് ബേക്കറി, കുണ്ടുങ്ങൽ), പരേതയായ സഫ്രീന. മരുമക്കൾ: അബ്ദുൽ റസാഖ്, റംലത്ത്, നുസ്രത്. മയ്യിത്ത് നമസ്കാരം ശനിയാഴ്ച ഉച്ചക്ക് 12.45ന് പുതിയങ്ങാടി തെരുവത്ത് ബസാർ മഹല്ല് ജുമാ മസ്ജിദിൽ.