ഒറ്റപ്പാലം: വാണിയംകുളം പനയൂർ ആലിക്കൽ അബ്ദുല്ല മാസ്റ്റർ (62) നിര്യാതനായി. രണ്ടു പതിറ്റാണ്ടിലേറെ ഒറ്റപ്പാലം ഇസ്ലാമിക് സെന്റർ സ്കൂൾ മാനേജറായിരുന്നു. വാണിയംകുളം ടൗൺ മഹല്ല് കമ്മിറ്റി അംഗവും പനയൂർ മസ്ജിദ്, മദ്റസ കമ്മിറ്റി പ്രസിഡന്റും വാണിയംകുളം പാലിയേറ്റിവ് ആൻഡ് റിഹാബിലിറ്റേഷൻ സെന്റർ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായിരുന്നു.
വാണിയംകുളം ജുമാമസ്ജിദ് മുൻ സെക്രട്ടറി, പാലക്കാട് കോർഡോവ ഇന്റർനാഷനൽ സ്കൂൾ ജനറൽ മാനേജർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മികച്ച സ്കൂൾ സേവനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അവാർഡ് ലഭിച്ചിട്ടുണ്ട്.
പിതാവ്: പരേതനായ പോക്കർ. മാതാവ്: ആമിന. ഭാര്യ: മറിയ. മക്കൾ: സാലിഹ്, മുഹമ്മദ് ശരീഫ്, മുഹമ്മദ് ഷാഫി, പരേതനായ മുഹമ്മദ് ഷാഹിദ്. മരുമക്കൾ: റഹ്മത്ത്, നജ്മ ഹുസ്ന. സഹോദരങ്ങൾ: സുഹറ, അലി, മുഹമ്മദ് കുട്ടി (ജിദ്ദ), ഹംസ ലത്വീഫി (സമസ്ത മുഫത്തിശ്), അഷറഫ് (ദുബൈ), അബ്ദുൽ അസീസ് (ജിദ്ദ).