വളാഞ്ചേരി: കൊട്ടാരം സ്വദേശി വെള്ളാട്ടുപടി കോത (82) നിര്യാതനായി. സി.പി.എം മുൻ വളാഞ്ചേരി ലോക്കൽ കമ്മിറ്റി അംഗവും കെ.എസ്.കെ.ടി.യു മുൻ വളാഞ്ചേരി ഏരിയ കമ്മിറ്റി അംഗവുമാണ്. ഭാര്യ: പരേതയായ നാരായണി.
മക്കൾ: ശശിധരൻ, സതീശൻ (സെക്രട്ടറി, സി.പി.എം കൊട്ടാരം ബ്രാഞ്ച് സെക്രട്ടറി), ശങ്കരൻകുട്ടി, ഷീബ, രാജേഷ് (എസ്.സി.പി.ഒ, കാടാമ്പുഴ പൊലീസ് സ്റ്റേഷൻ), ഗിരീഷ്. മരുമക്കൾ: സരസ്വതി, സജിനി, ശ്രീജില, രശ്മി, ജിജി, പരേതനായ ശിവദാസൻ.