മങ്കട: ചേരിയം പറച്ചിക്കോട്ടിൽ സുൽഫീക്കറിന്റെ ഭാര്യ നജ്വ അറക്കൽ (40) നിര്യാതയായി. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് ഉമ്മർ അറക്കലിന്റെ മകളാണ്. മാതാവ്: റൈഹാനത്ത്. മക്കൾ: ഹംദി സമാൻ, സബ, റുബ, ഹിബ.
ഹാരിസ് ബീരാൻ എം.പി, എം.എൽ.എമാരായ കെ.പി.എ. മജീദ്, പി. അബ്ദുൽ ഹമീദ്, മഞ്ഞളാംകുഴി അലി, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, നജീബ് കാന്തപുരം എന്നിവർ സന്ദർശിച്ചു.