ബംഗളൂരു: മലപ്പുറം പുറത്തൂർ കാവിലക്കാട് കുളങ്ങര വീട്ടിൽ അക്ബർ (57) കോലാറിൽ നിര്യാതനായി. കോലാർ ജില്ല കോൺഗ്രസ് മൈനോറിറ്റി വിഭാഗം കൺവീനറായിരുന്നു.
ബംഗളൂരു ഇൻഫൻട്രി റോഡിലെ പഴയ ഒളിമ്പസ് ഹോട്ടൽ ഉടമയാണ്. ബംഗളൂരുവിലെത്തുന്ന മലയാളികൾക്ക് കൈത്താങ്ങായി നിന്നിരുന്ന അക്ബർ സാമൂഹിക പ്രവർത്തന മേഖലയിൽ സജീവമായിരുന്നു. കുറച്ചു മാസങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
ഭാര്യമാർ: നബീസ, സറീന. മക്കൾ: ഷബീർ, ഷംസീർ, ഷബ്ന, ഷറിൻ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് എടക്കനാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.