പഴയന്നൂർ: ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. വടക്കേത്തറ നന്നാട്ടുകളം ഗുരുവായൂരപ്പനാണ് (67) മരിച്ചത്.
ഞായറാഴ്ച രാവിലെ ചക്കയിടാൻ വീടിനോട് ചേർന്ന് ഇരുമ്പ് ഷീറ്റ് മേഞ്ഞിരുന്നിടത്തു വെച്ച ഇരുമ്പ് തോട്ടി വലിച്ചെടുക്കുമ്പോൾ ഓണായിക്കിടന്ന കുഴൽക്കിണർ മോട്ടോറിലേക്കുള്ള വയറിന്റെ ഇൻസുലേഷൻ പോയ ഭാഗത്ത് തട്ടിയതിനെ തുടർന്നാണ് ഷോക്കേറ്റത്. ഉടൻ പഴയന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: വിജയലക്ഷ്മി. മക്കൾ: രമാദേവി, ലാവണ്യ, സിന്ധു. മരുമക്കൾ: കേശവരാജ്, ശശികുമാർ, രതീഷ്.
സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് പാമ്പാടി പൊതുശ്മശാനത്തിൽ.