തൃത്താല: തിരുമിറ്റക്കോട് അമേരിക്കപ്പടിയിലെ തോട്ടിൽ പരിക്കേറ്റ നിലയിൽ കണ്ട യുവാവ് മരിച്ചു. നെല്ലിക്കാട്ടിരി സ്വദേശി പള്ളത്ത് പടിവീട്ടിൽ സുരേഷാണ് (48) മരിച്ചത്. മീൻ പിടിക്കാനായി ശനിയാഴ്ച രാത്രി വീട്ടിൽനിന്ന് പോയതാണ്. സമീപത്ത് മീൻ പിടിച്ചിരുന്നവർ തിരിച്ചുവരുമ്പോഴാണ് ഞായറാഴ്ച പുലർച്ചെ സുരേഷിനെ കണ്ടെത്തിയത്. പട്ടാമ്പി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചാലിശ്ശേരി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ശരീരത്തിൽ മുറിവുകൾ കണ്ടതിനാൽ പോസ്റ്റ്മോർട്ടത്തിന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.