ചെറുവത്തൂർ: ചെക്ക്പോസ്റ്റിനു സമീപത്തെ പരേതനായ പുളിങ്ങാട്ട് വീട്ടിൽ കണ്ണൻ നമ്പ്യാരുടെ ഭാര്യ ചെറൂട്ടാര വീട്ടിൽ സി.കെ. ഉത്തക്കുഞ്ഞി അമ്മ (94) നിര്യാതയായി. കയ്യൂർ രക്തസാക്ഷി പൊടോര കുഞ്ചമ്പു നായരുടെ പിതൃസഹോദരീ പുത്രിയാണ്.
മക്കൾ: സി.കെ. അപ്പുക്കുട്ടൻ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), സി.കെ. അശോക് കുമാർ (റിട്ട. പോസ്റ്മാസ്റ്റർ). മരുമക്കൾ: പി. ലക്ഷ്മി (വി.വി നഗർ), പി.വി. ബീന (മടിക്കുന്ന്). സഹോദരങ്ങൾ: പരേതരായ സി.കെ. കുഞ്ഞമ്പു നമ്പ്യാർ, സി.കെ. തമ്പായിയമ്മ.