ചെറുവത്തൂർ: പിലിക്കോട് എരവിലെ പരേതനായ ശേഖരൻ നമ്പി മാഷിന്റെ ഭാര്യ കേണോത്ത് കാർത്യായനി അമ്മ (92) നിര്യാതയായി. മക്കൾ: കെ. പ്രഭാകരൻ (സി.പി.എം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി അംഗം, പിലിക്കോട് ഈസ്റ്റ് ലോക്കൽ സെക്രട്ടറി), കെ. രമ, കെ. സരള, കെ. നിർമല (കൂവാറ്റി).
മരുമക്കൾ: സി.എം. മീനാകുമാരി (റിട്ട. പ്രധാനാധ്യാപിക, ചന്തേര ഇസ്സത്തുൽ ഇസ്ലാം എ.എൽ.പി സ്കൂൾ), കെ. കുഞ്ഞിക്കണ്ണൻ (എരവിൽ), ഉണ്ണികൃഷ്ണൻ (കൂവാറ്റി), പരേതനായ നാരായണൻ നമ്പൂതിരി. സഹോദരങ്ങൾ: കെ. കൃഷ്ണൻ അടിയോടി (വെള്ളോറ), കെ. പത്മാവതി (റിട്ട. സെക്രട്ടറി തിമിരി സർവിസ് സഹകരണ ബാങ്ക്), കെ. ദാമോദരൻ (കൊടക്കാട്), പരേതരായ പാർവതി അമ്മ, നാരായണി അമ്മ, ജാനകി അമ്മ.