തലശ്ശേരി: പ്രശസ്ത റിതം ആർട്ടിസ്റ്റ് കിഴക്കെ കതിരൂർ ബ്രഹ്മാവ് മുക്ക് മീത്തലെ എറോത്തുംകണ്ടി ഷമീർ ചോയ്സ് (എം.പി. ഷമീർ -54) നിര്യാതനായി. പരേതരായ കുഞ്ഞിമ്മൂസ-ഹലീമ ദമ്പതികളുടെ മകനാണ്. തലശ്ശേരി ചോയ്സ് ഓർക്കസ്ട്രയുടെ സ്ഥാപകനായിരുന്നു. എരഞ്ഞോളി മൂസ, പീർ മുഹമ്മദ്, കണ്ണൂർ സലിം, കണ്ണൂർ ഷരീഫ് തുടങ്ങിയ ഗായകരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനായിരുന്ന പരേതനായ എം.പി. ഉമ്മർകുട്ടിയുടെ അനന്തിരവനാണ്. ഭാര്യ: സറീന. മക്കൾ: ശിബിൽ, ഷമ്മ ഷിറോയിൻ. സഹോദരങ്ങൾ: സുഹറ, ഷംഷാദ്, പരേതയായ ഷാഹിദ.