കടന്നപ്പള്ളി: മുൻ കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ജനാധിപത്യ മഹിള അസോസിയേഷൻ നേതാവുമായ കടന്നപ്പള്ളി പടിഞ്ഞാറേക്കരയിലെ കെ. മീനാക്ഷി അമ്മ (81) നിര്യാതയായി. സി.പി.എം കടന്നപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം, കേരള കർഷക സംഘം കണ്ണൂർ ജില്ല കമ്മിറ്റി അംഗം, മഹിള അസോസിയേഷൻ മാടായി ഏരിയ വൈസ് പ്രസിഡന്റ്, കടന്നപ്പള്ളി വനിത സർവിസ് സഹകരണസംഘം ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭർത്താവ്: പരേതനായ പി.എം. കുഞ്ഞിരാമൻ നമ്പ്യാർ. മക്കൾ: രാജേഷ്, ദിനേശൻ, നാരായണൻകുട്ടി. മരുമക്കൾ: ഷൈജ, ഉഷ, പുഷ്പ. സഹോദരങ്ങൾ: മാധവൻ, ശാന്ത, ദേവി, കോമള, കുഞ്ഞികൃഷ്ണൻ. സംസ്കാരം തിങ്കളാഴ്ച 12ന് തെക്കേക്കര പൊതുശ്മശാനത്തിൽ.