പാനൂർ: ഹജ്ജിന് പുറപ്പെടാനിരിക്കെ അണിയാരം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. അണിയാരം പാലിലാണ്ടി പിടിക ബദ്രിയ്യ പള്ളിക്ക് സമീപം ചട്ടേന്റവിട സനദിയാസിൽ താമസിക്കുന്ന കക്കാന്റവിട റഷീദ് (66) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ ഭാര്യയുടെയും അടുത്ത ബന്ധുക്കളുടെയും കൂടെ കണ്ണൂരിൽനിന്ന് ഹജ്ജ് കർമത്തിന് പുറപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു. ദീർഘകാലം മസ്കത്തിൽ പ്രവാസിയായിരുന്നു.
പരേതരായ കക്കാന്റവിട മുഹമ്മദിന്റെയും കരിയാട്ടെ ഒതിയോത്ത് കദീശയുടെയും മകനാണ്. ഭാര്യ: ഷാഹിദ പുത്തൻപുരയിൽ. മക്കൾ: നാദിയ, നസ്രിയ, സനദിയ, സൻഹ, മുഹമ്മദ് (ഇരുവരും വിദ്യാർഥികൾ). മരുമക്കൾ: ഷാനിയാസ്, റാഷിദ്, അനീസ് (ഇരുവരും ചെറുവാഞ്ചേരി). സഹോദരങ്ങൾ: നബീസു, സുഹറ, സൈനബ.