വെള്ളമുണ്ട: പ്രശസ്ത റേഡിയോ നാടക നടൻ വെള്ളമുണ്ട കരുണാകരൻ ചെറുകര (88) നിര്യാതനായി. എണ്ണമറ്റ റേഡിയോ നാടകങ്ങളിലൂടെ അഞ്ചര പതിറ്റാണ്ടുകാലം കോഴിക്കോട് റേഡിയോ നിലയത്തിലെ എ ക്ലാസ് ആർട്ടിസ്റ്റായിരുന്നു. വെള്ളമുണ്ട എ.യു.പി സ്കൂളിലെ ആദ്യകാല അധ്യാപകരിലൊരാളാണ്. സ്കൂൾ കലാമേളകളിലും കായിക മത്സരവേദികളിലും സജീവമായിരുന്നു.
വയനാടിന്റെ ഗതകാല പുരാവൃത്തങ്ങൾ ഹൃദിസ്ഥമാക്കിയ ആളായിരുന്നു. 1962 കാലഘട്ടത്തിൽ പ്രക്ഷേപണം ചെയ്ത ‘എല്ലാം ദൈവത്തിനുവേണ്ടി’ എന്ന നാടകത്തിലെ ‘ഇബ്രാഹിമിനു അദ്ഹം’ എന്ന കഥാപാത്രത്തിന്റെ റോളിലായിരുന്നു ആദ്യ റേഡിയോ നാടക അരങ്ങേറ്റം. പിന്നീട് ഇരുന്നൂറിലേറെ നാടകങ്ങളിൽ ശബ്ദസാന്നിധ്യമായിരുന്നു.
ഭാര്യ: പത്മാവതി. മക്കൾ: ശ്രീലത, പ്രേംഭാവന. മരുമക്കൾ: പരേതനായ ടി. സുരേഷ്, ഹരീന്ദ്രനാഥൻ. സംസ്കാരം ചൊവ്വാഴ്ച 12ന് വീട്ടുവളപ്പിൽ.