മാനന്തവാടി: കണിയാരം അത്തിക്കൽ പരേതനായ സേവ്യറിന്റെയും മറിയത്തിന്റെയും മകൻ ബേബി ജെയിംസ് (73) നിര്യാതനായി. ഭാര്യമാർ: പരേതയായ പുഷ്പമ്മ ജോർജ്, സുജ. ബത്തേരി അസംപ്ഷൻ ഹൈസ്കൂളിൽ നിന്ന് പ്രധാനാധ്യാപകനായി 2006ൽ വിരമിച്ച ബേബി പയ്യമ്പള്ളി, നടവയൽ, കണിയാരം എന്നീ ഹൈസ്കൂളുകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മക്കൾ: ബെറ്റ്സൺ, ബ്ലസന്റ്, ഡോ. ബെൽവിൻ, ഹണി, ബ്ലസി. മരുമക്കൾ: ലിയൻ, നീതു, ഡോ. അനുപ്രിയ, ജെയ്സൺ. സഹോദരങ്ങൾ: ബാബുരാജ് അത്തിക്കൽ, സുനിൽകുമാർ അത്തിക്കൽ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് കണിയാരം സെന്റ് ജോസഫ്സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.