കുണ്ടംകുഴി: കുണ്ടംകുഴി സ്വദേശിയും പൊയ്നാച്ചി താമസക്കാരനുമായ അനിൽകുമാർ (45) അബൂദബിയിൽ ജോലിക്കിടയിൽ ഹൃദയാഘാതത്തെതുടർന്ന് നിര്യാതനായി. ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു.
പിതാവ്: പരേതനായ കെ.കെ. മാധവൻ നായർ. മാതാവ്: ഇ. ലക്ഷ്മി അമ്മ. ഭാര്യ: പ്രസന്ന (ചട്ടൻചാൽ അർബൻ ബാങ്ക് ജീവനക്കാരി). മകൻ: അഭിഷേക് മാധവ്. സഹോദങ്ങൾ: സുനിൽകുമാർ, പ്രീതി.