പയ്യന്നൂർ: സനൽ ബേക്കറി ഉടമ കണ്ടങ്കാളി കണ്ടോത്തിടം സോമേശ്വരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പട്ട്വൻ രാഘവൻ (കുഞ്ഞപ്പൻ -68) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: സനൽ (ഗൺമാൻ സി.പി.എം സംസ്ഥാന സെക്രട്ടറി), സ്നേഹ, സാഗർ (സി.പി.എം കണ്ടങ്കാളി നോർത്ത് ബ്രാഞ്ച് മെംബർ). മരുമക്കൾ: ശ്വേത സനൽ, പ്രശാന്ത് (നീലേശ്വരം). സഹോദരങ്ങൾ: തമ്പാൻ (കണ്ടോന്താർ), സാവിത്രി, ഭാസ്കരൻ (എക്സ് മിലിട്ടറി), ശ്യാമള (സി.പി.എം പയ്യന്നൂർ ഏരിയ കമ്മിറ്റിയംഗം). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് സമുദായ ശ്മശാനത്തിൽ.