കക്കട്ടിൽ: വടകര എസ്.എൻ.ഡി.പി യൂനിയൻ മുൻ പ്രസിഡന്റും വട്ടോളി സംസ്കൃതം സ്കൂൾ മുൻ ഹെഡ്മാസ്റ്ററുമായ കിണറുള്ള പറമ്പത്ത് ചന്ദ്രൻ മാസ്റ്റർ (83) നിര്യാതനായി. ദേവർകോവിൽ വെസ്റ്റ് എൽ.പി സ്കൂൾ മാനേജർ, വടകര എസ്.എൻ കോളജ് പ്രസിഡന്റ്, കെ.എസ്.എസ്.പി.യു കുന്നുമ്മൽ ബ്ലോക്ക് മുൻ പ്രസിഡന്റ്, സീനിയർ സിറ്റിസൺ വട്ടോളി യൂനിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ലീല കുറുന്തോതാഴസ. മക്കൾ: സീന രാമനാട്ടുകര, ബിജു, ലിജീഷ് (വട്ടോളി നാഷനൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ). സഹോദരങ്ങൾ: കെ.പി. രവീന്ദ്രൻ (വട്ടോളി), ആയിയാർ കൊത്തിയപൊയിലിൽ നിർമല തൊട്ടിൽപാലം), പരേതയായ സുഗന്ധ ഓർക്കാട്ടേരി, ഡോ. ദിവാകരൻ. മരുമക്കൾ: ഡോ. ജനാർദനൻ (റിട്ട. ബീച്ച് ഹോസ്പിറ്റൽ കോഴിക്കോട് രാമനാട്ടുകര), ലിബിത (പാത്തിപാലം).