കുന്ദമംഗലം: പെരുവഴിക്കടവ് ശ്രീ കുന്ദമംഗലത്ത് പള്ളിയറ ഭഗവതി ക്ഷേത്രം മേൽശാന്തി താന്നിക്കാട്ടില്ലത്ത് നീലകണ്ഠൻ നമ്പൂതിരി (77) നിര്യാതനായി. ഭാര്യ: ദേവകി അന്തർജനം. മക്കൾ: നീലകണ്ഠൻ നമ്പൂതിരി (മേൽശാന്തി ധന്വന്തരി നരസിംഹ മൂർത്തി ക്ഷേത്രം കൂഴക്കോട്), ദേവി (എടമന ഇല്ലം പട്ടാമ്പി), വാസുദേവൻ നമ്പൂതിരി (ശാന്തി, ശ്രീ കുന്ദമംഗലത്ത് പള്ളിയറ ഭഗവതി ക്ഷേത്രം), ഉണ്ണികൃഷ്ണൻ നമ്പൂതിരി (ശാന്തി, ചെമ്പകശ്ശേരി ശ്രീ നരസിംഹ മൂർത്തി ക്ഷേത്രം മുണ്ടക്കൽ), ശ്രീദേവി (മേലേടത്തില്ലം ചൂലൂർ). മരുമക്കൾ: ലത മുണ്ടക്കശ്ശേരി ഇല്ലം, കൃഷ്ണൻ നമ്പൂതിരി ഇടമന ഇല്ലം പട്ടാമ്പി, ഭാവന ചിറക്കര ഇല്ലം പട്ടാമ്പി, നാരായണൻ നമ്പൂതിരി മേലേടത്ത് ഇല്ലം ചൂലൂർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.