ചെറുവണ്ണൂർ: ശാരദാമന്ദിരം കോട്ടലാട ചിത്രം പാട്ട് ബാബുരാജ് (67) നിര്യാതനായി. ചെറുവണ്ണൂർ-നല്ലളം പഞ്ചായത്തംഗം, പി.കെ.എസ് ഏരിയ കമ്മിറ്റിയംഗം, കെ.എസ്.കെ.ടി.യു ചെറുവണ്ണൂർ മേഖല കമ്മിറ്റിയംഗം, സി.പി.എം ചെറുവണ്ണൂർ പോസ്റ്റ് ഓഫിസ് ബ്രാഞ്ച് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. പിതാവ്: പരേതനായ ബാലൻ. മാതാവ്: പരേതയായ ശ്രീമതി. ഭാര്യ: മാലതി (പാലക്കാട്). മക്കൾ: അനിരുദ്ധ്, ഡോ. അഞ്ജലി. മരുമക്കൾ: ഡോ. ബിജേഷ് (കോങ്ങാട്), അനുശ്രീ (ചോക്കാട്). സഹോദരങ്ങൾ: ദയാനന്ദൻ (ഉണ്ണി), തിലോത്തമ, ഷൈലജ, ബേബിഗിരിജ.