കോങ്ങാട്: ചെറായ സ്വാമി ദയാനന്ദാശ്രമം മഠാധിപതി സ്വാമി സദാനന്ദ സരസ്വതി (90) നിര്യാതനായി.
സ്വാമി ചിന്മയാനന്ദയുടെ വേദാന്ത പ്രഭാഷണങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം ചിന്മയ സാന്ദീപന ഗുരുകുലത്തിൽ ആദ്യ ബാച്ചിലെ ബ്രഹ്മചാരിയായി 1971ൽ ചേർന്നു.1974ൽ വേദാന്ത പഠനം പൂർത്തിയാക്കി. തുടർന്ന് വേദാന്ത പ്രചാരണത്തിനായി പ്രവർത്തിച്ചുവരുകയായിരുന്നു. ബഹുഭാഷ പണ്ഡിതനും ആധ്യാത്മിക പ്രഭാഷകനുമാണ്.
1982ൽ പാലക്കാട് കേന്ദ്രീകരിച്ച് സ്വാമി ദയാനന്ദാശ്രമം സ്ഥാപിച്ചു. 2008ൽ ചെറായ കേന്ദ്രീകരിച്ച് ആശ്രമം തുടങ്ങി. കേരളത്തിലെ വിവിധ ജില്ലകളിൽ നിരവധി ശിഷ്യഗണങ്ങളുണ്ട്.