പൊന്മള: പല്ലാണിപ്പറമ്പ് സ്വദേശിയും കല്ലിങ്ങൽപറമ്പ് എം.എസ്.എം.എച്ച്.എസ് സ്കൂളിലെ അധ്യാപകനുമായ പുഴക്കൽ തഖ്ദീറിന്റെ മകൻ മുഹമ്മദ് നബീൽ (22) നിര്യാതനായി.
മാതാവ്: സമീറ ചത്തേരി. സഹോദരങ്ങൾ: ഫാത്തിമ നിദ, അഹമ്മദ് നാദിൽ, നെയ്സ സെറീൻ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് പൊന്മള വലിയ ജുമാ മസ്ജിദിൽ.