കാഞ്ഞിരപ്പുഴ: ആക്കിയംപാടം കീഴെപുറത്ത് വീട്ടിൽ അപ്പുണ്ണി ഗുപ്തൻ (75) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: ശ്രീലേഖ (പ്രധാനാധ്യാപിക, എ.ജെ.ബി.എസ് സ്കൂൾ കിഴക്കുംപുറം, മണ്ണൂർ), ശ്രീകല (അഡ്വക്കേറ്റ്), മനോജ് (പ്രിൻസിപ്പൽ, ഹയർ സെക്കൻഡറി സ്കൂൾ, മുണ്ടൂർ). മരുമക്കൾ: സി.ടി. ബാബുരാജ് (എസ്.ഐ സ്പെഷൽ ബ്രാഞ്ച്), ചന്ദ്രനാരായണൻ (ലോജിസ്റ്റിക്സ് മാനേജർ), അനുശ്രീ (അധ്യാപിക, ഹയർ സെക്കൻഡറി സ്കൂൾ മുണ്ടൂർ). സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് ഐവർമഠം ശ്മശാനത്തിൽ.