പയ്യന്നൂർ: സി.പി.എം കോറോം പരവന്തട്ട വെസ്റ്റ് ബ്രാഞ്ചംഗവും ചെത്തുതൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) പയ്യന്നൂർ റേഞ്ച് സെക്രട്ടറിയുമായ എം. കരുണാകരൻ (73) നിര്യാതനായി. സി.പി.എം മുൻ കോറോം ലോക്കൽ കമ്മിറ്റിയംഗം, പരവന്തട്ട ബ്രാഞ്ച് സെക്രട്ടറി, പയ്യന്നൂർ നഗരസഭാംഗം, കോറോം ക്ഷീര സഹകരണ സംഘം പ്രസിഡന്റ്, കോറോം സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, ഉദയ സ്പോട്സ് ക്ലബ് പ്രസിഡന്റ്, തായാട്ട് ശങ്കരൻ സ്മാരക വായനശാല പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിരുന്നു. പരേതരായ അമ്പുവിന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: കെ.പി. സുമതി (സി.പി.എം പരവന്തട്ട വെസ്റ്റ് ബ്രാഞ്ചംഗം). മക്കൾ: കലേഷ് കല (ആർട്ടിസ്റ്റ്), സുകേഷ് (ആർമി).
മരുമക്കൾ: ജിഷ (പുറക്കുന്ന്), അശ്വനി (കരിങ്കുഴി). സഹോദരങ്ങൾ: യശോദ, ശശി, സുരേഷ്, പരേതയായ നളിനി. മൃതദേഹം വ്യാഴാഴ്ച രാവിലെ എട്ടിന് പരവന്തട്ട പാവൂർ കണ്ണൻ സ്മാരക മന്ദിരത്തിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം 10ന് പരവന്തട്ട പൊതുശ്മശാനം സംസ്കാരയിൽ.