കുന്ദമംഗലം: കുരിക്കത്തൂരിലെ സി.പി.എം അംഗവും ജീരകപാറ മിച്ചഭൂമി സമര സേനാനിയുമായിരുന്ന പരേതനായ ആളിപറമ്പത്ത് വേലായുധന്റെ ഭാര്യ ഭാനുമതി (73) നിര്യാതയായി. മക്കൾ: ജ്യോതി, ജെസി (ആശ വർക്കർ പി.എച്ച്.സി പെരുവയൽ). മരുമക്കൾ: ലിഖിത, പ്രഭാകരൻ (കൊടശ്ശേരിതാഴം). സഹോദരങ്ങൾ: തങ്കം (പെരുമൺപുറ), സുന്ദരൻ (പെരുമൺപുറ), മോഹനൻ (പരിയങ്ങാട്), ബാബു (പെരുമൺപുറ), സ്വർണകുമാരി (വെള്ളിപറമ്പ്), പരേതരായ നളിനി, രാജൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.