തൃക്കരിപ്പൂർ: ബീരിച്ചേരി മുനവ്വിറുൽ ഇസ്ലാം അറബിക് കോളജ് പരിസരത്തെ വി.പി. ഷുഹൈബ് (60) നിര്യാതനായി. പരേതനായ എൻ.പി.സി. ഹമീദ്-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: നസീമ (കക്കാട്, കണ്ണൂർ). മക്കൾ: മുഹമ്മദ് സാക്കി (ഒമാൻ), മുഹമ്മദ് റാസി, അബ്ദുൽ ഹമീദ്, മുഹമ്മദ് നാസിം, മുഹമ്മദ് നിഹാദ്. മരുമക്കൾ: ലിയാന വെള്ളാപ്പ്, ആദില (കണ്ണൂർ).
സഹോദരങ്ങൾ: നസീമ, മുഹമ്മദ് കുഞ്ഞി (മലേഷ്യ), വി.പി. ലിയാഖത്ത് അലി (ഹെൽത്ത് ഇൻസ്പെക്ടർ, കുടുംബാരോഗ്യ കേന്ദ്രം ഉടുമ്പുന്തല, തൃക്കരിപ്പൂർ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ ബീരിച്ചേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.