ഇരിട്ടി: കീഴൂർ വി.യു.പി സ്കൂളിന് സമീപം ഐശ്വര്യയിൽ കെ.ആർ. ബാലകൃഷ്ണൻ നമ്പ്യാർ (78) നിര്യാതനായി. നേരംപോക്ക് റോഡിലെ സിവിൽ സപ്ലൈസ് മിനി ഡിപ്പാർട്മെന്റ് സ്റ്റോറിൽ ദീർഘകാലം മാനേജർ ആയിരുന്നു. ഭാര്യ: ടി.എസ്. രുഗ്മിണി അമ്മ (കോട്ടയം, കിടങ്ങൂർ- റിട്ട. ഇരിട്ടി ഹയർസെക്കൻഡറി സ്കൂൾ മലയാള വിഭാഗം അധ്യാപിക.
മക്കൾ: ഇന്ദു ഹീരജ്, പരേതയായ സിന്ധു. മരുമകൻ: കെ.സി. ഹീരജ് (അബൂദബി). സഹോദരിമാർ: വിജയലക്ഷ്മി, പ്രേമഭാരതി (റിട്ട. ജൂനിയർ സൂപ്രണ്ട്, താലൂക്ക് ഓഫിസ്, തലശ്ശേരി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.